Monday, October 25, 2010

ചക്കുളത്തമ്മ ഇലക്ട്രിക് പോസ്റ്റിൽ

                                                                                                                                            നാഷണൽ ഹൈവേ 47 ന്റെ വശങ്ങളിലുള്ള വൈദ്യുതി പോസ്റ്റുകളിൽ ചക്കുളത്തമ്മയുടെ പൊങ്കാലയുടെ ബഹുവർണ്ണ ഫ്ലക്സ് നിറഞ്ഞ് നിൽക്കുന്നു. അതും ചെറിയ ബോർഡ് ഒന്നുമല്ല.  അല്പമെങ്കിലും ധാർമ്മികതയോ മാന്യതയോ ഉണ്ടെങ്കിൽ വൈദ്യുതി പോസ്റ്റിൽ അതിക്രമിച്ച് കയറാതെ സ്വന്തമായി ഒരു കമ്പ് തുരന്നിട്ട് അതിൽ തൂക്കിക്കൂടേ. അത്യാവശ്യ സന്ദർഭത്തിൽ ലൈന്മാൻ പോസ്റ്റിൽ കയറുമ്പോളാവും ചക്കുളത്തമ്മ തടഞ്ഞ്കൊണ്ട് പോസ്റ്റിൽ നിൽക്കുന്നത് അറിയുന്നത്. അങ്ങനെ താമസമുണ്ടായി എന്തെങ്കിലും അപകടം ഉണ്ടാവുകയാണെങ്കിൽ ആരാണ് സമാധാനം പറയുക?