Wednesday, September 1, 2010

അവാർഡ് നൽകിയതിന് മുറുമുറുപ്പെന്തിന്?

കേരള ഗവണ്മെന്റിന് മികച്ച പ്രവർത്തനങ്ങൾക്കുള്ള അവാർഡ് നൽകിയതിന് കേരളത്തിലെ കോൺഗ്രസ് എം.പിമാർ സോണിയാഗാന്ധിയെ കണ്ട് അതൃപ്തി രേഖപ്പെടുത്തി. കേരളത്തിൽ അത്ര മികച്ച പ്രവർത്തനമല്ല നടക്കുന്നതെന്നും മികവിനുള്ള അവാർഡ് കേരളത്തിന് നൽകുന്നത് തങ്ങൾക്ക് തെരഞ്ഞെടുപ്പിൽ ബുദ്ധിമുട്ട് ഉണ്ടാക്കുമെന്നും പറഞ്ഞാണ് അവർ സോണിയയെ കണ്ടത്. പ്രതിപക്ഷം മോശമെന്ന് പറയുന്ന വൈദ്യുതി, ആരോഗ്യം, ആഭ്യന്തരം തുടങ്ങിയ വകുപ്പുകൾക്കാണ് കേന്ദ്രഗവണ്മെന്റ് മികച്ച പ്രവർത്തനത്തിനുള്ള അവാർഡ് നൽകിയത്. കേരളത്തിലെ കോൺഗ്രസ് നേതൃത്വം പറയുന്നത് ഇവിടുത്തെ പ്രവർത്തനം വളരെ മോശമാണെന്നാണ്. അപ്പോൾ കേരളവുമായി തട്ടിച്ച് നോക്കുമ്പോൾ കോൺഗ്രസ് ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളിലെ അവസ്ഥ എന്തായിരിക്കും.