Monday, October 25, 2010
ചക്കുളത്തമ്മ ഇലക്ട്രിക് പോസ്റ്റിൽ
നാഷണൽ ഹൈവേ 47 ന്റെ വശങ്ങളിലുള്ള വൈദ്യുതി പോസ്റ്റുകളിൽ ചക്കുളത്തമ്മയുടെ പൊങ്കാലയുടെ ബഹുവർണ്ണ ഫ്ലക്സ് നിറഞ്ഞ് നിൽക്കുന്നു. അതും ചെറിയ ബോർഡ് ഒന്നുമല്ല. അല്പമെങ്കിലും ധാർമ്മികതയോ മാന്യതയോ ഉണ്ടെങ്കിൽ വൈദ്യുതി പോസ്റ്റിൽ അതിക്രമിച്ച് കയറാതെ സ്വന്തമായി ഒരു കമ്പ് തുരന്നിട്ട് അതിൽ തൂക്കിക്കൂടേ. അത്യാവശ്യ സന്ദർഭത്തിൽ ലൈന്മാൻ പോസ്റ്റിൽ കയറുമ്പോളാവും ചക്കുളത്തമ്മ തടഞ്ഞ്കൊണ്ട് പോസ്റ്റിൽ നിൽക്കുന്നത് അറിയുന്നത്. അങ്ങനെ താമസമുണ്ടായി എന്തെങ്കിലും അപകടം ഉണ്ടാവുകയാണെങ്കിൽ ആരാണ് സമാധാനം പറയുക?
Wednesday, September 1, 2010
അവാർഡ് നൽകിയതിന് മുറുമുറുപ്പെന്തിന്?
കേരള ഗവണ്മെന്റിന് മികച്ച പ്രവർത്തനങ്ങൾക്കുള്ള അവാർഡ് നൽകിയതിന് കേരളത്തിലെ കോൺഗ്രസ് എം.പിമാർ സോണിയാഗാന്ധിയെ കണ്ട് അതൃപ്തി രേഖപ്പെടുത്തി. കേരളത്തിൽ അത്ര മികച്ച പ്രവർത്തനമല്ല നടക്കുന്നതെന്നും മികവിനുള്ള അവാർഡ് കേരളത്തിന് നൽകുന്നത് തങ്ങൾക്ക് തെരഞ്ഞെടുപ്പിൽ ബുദ്ധിമുട്ട് ഉണ്ടാക്കുമെന്നും പറഞ്ഞാണ് അവർ സോണിയയെ കണ്ടത്. പ്രതിപക്ഷം മോശമെന്ന് പറയുന്ന വൈദ്യുതി, ആരോഗ്യം, ആഭ്യന്തരം തുടങ്ങിയ വകുപ്പുകൾക്കാണ് കേന്ദ്രഗവണ്മെന്റ് മികച്ച പ്രവർത്തനത്തിനുള്ള അവാർഡ് നൽകിയത്. കേരളത്തിലെ കോൺഗ്രസ് നേതൃത്വം പറയുന്നത് ഇവിടുത്തെ പ്രവർത്തനം വളരെ മോശമാണെന്നാണ്. അപ്പോൾ കേരളവുമായി തട്ടിച്ച് നോക്കുമ്പോൾ കോൺഗ്രസ് ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളിലെ അവസ്ഥ എന്തായിരിക്കും.
Wednesday, April 21, 2010
കേരളത്തില്‍ വൈദ്യുതി ക്ഷാമം. ബോര്‍ഡിന്റെ ദീപാലങ്കാരം
കേരളത്തില്‍ അതി രൂക്ഷമായ വൈദ്യുതി പ്രതിസന്ധി ആണെന്ന് ദിവസവും രണ്ട് നേരം പറയുന്നത് നമ്മളാരും അല്ല. ബഹുമാനപ്പെട്ട വൈദ്യുതി മന്ത്രി തന്നെ ആണ്. കൊട്ടാരക്കര ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ച് വൈദ്യുതി ബോര്‍ഡ് വക ദീപാലങ്കാരം കൊട്ടാരക്കര ഡപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ ഉത്‌ഘാടനം ചെയ്തു. ഇനി ഒരു ലൈറ്റ് അണയ്ക്കുവാന്‍ പറയുവാന്‍ ആര്‍ക്കാണ് അവകാശം.
Subscribe to:
Posts (Atom)

